പ്രവാസികളുടെ കുവൈത്തിലേക്കുള്ള യാത്ര വിലക്കവസാനിക്കുന്നു, ഓഗസ്റ്റുമുതൽ യാത്രാനുമതി.

  • 17/06/2021

കുവൈറ്റ് സിറ്റി :   പ്രവാസികളുടെ  കുവൈത്തിലേക്കുള്ള യാത്ര വിലക്കവസാനിക്കുന്നു, കുവൈറ്റ് അംഗീകൃത വാക്‌സിനേഷൻ പൂർത്തിയാക്കിയവർക്ക് ഓഗസ്റ്റുമുതൽ യാത്രാനുമതി നൽകാൻ ഇന്ന് ചേർന്ന  മന്ത്രിസഭ അംഗീകാരം നൽകി. യാത്രാനുമതി  അടുത്ത ഓഗസ്റ്റ് തുടക്കത്തിൽ ആയിരിക്കുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. 

കൊറോണ എമർജ്ജൻസി കമ്മിറ്റി നൽകിയ ശുപാർശ്ശ പ്രകാരമാണു  വിദേശികൾക്കുള്ള  പ്രവേശനം അനുവദിച്ചുകൊണ്ടുള്ള  തീരുമാനത്തിനു മന്ത്രി സഭ അനുമതി നൽകിയിരിക്കുന്നത്‌.

Related News