മോശം കാലാവസ്ഥ ; കുവൈത്തിൽ വിമാന ഗതാഗതം സാധാരണ നിലയിലെന്ന് അധികൃതര്‍

  • 17/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന ഗതാഗതം സാധാരണ നിലയിലാണ് മുന്നോട്ട് പോകുന്നതെന്ന് ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു. 

കാലാവസ്ഥയിലെ മാറ്റങ്ങള്‍ക്കും രാജ്യത്തെ പൊടിക്കാറ്റിനുമിടയിലും വിമാന ഗതാഗാതം സാധാരണ നിലയില്‍ മുന്നോട്ട് പോകുന്നുണ്ട്. നിലവിലെ കാലാവസ്ഥ വിമാന സര്‍വ്വീസുകള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിച്ചിട്ടിലെന്ന് സിവില്‍ ഏവിയേഷന്‍ ഔദ്യോഗിക വക്താവ് സാദ് അല്‍ ഒറ്റൈബി പറഞ്ഞു.

Related News