കുവൈത്തിൽ കോവിഡ് കേസുകൾ ഉയരുന്നു, ഇന്ന് 1646 പേർക്കുകൂടി കോവിഡ് ,196 പേർ തീവ്ര പരിചരണ വിഭാഗത്തിൽ

  • 17/06/2021

  
കുവൈറ്റ് സിറ്റി : കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1646 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ  മന്ത്രാലയം. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 334216  ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് അറിയിച്ചു.1427 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടി. 5  മരണങ്ങൾ റിപ്പോർട്ട് ചെയ്തു  . 12448 പുതിയ കോവിഡ് ടെസ്റ്റുകൾ നടത്തി.  16729 പേർ  ചികിത്സയിലും, 196 പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 13.22  ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Related News