ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ വാക്‌സിനേഷൻ ആവശ്യമില്ല.

  • 18/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് മാത്രമേ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന മന്ത്രിസഭാ തീരുമാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ഇളവുണ്ടെന്ന് ഡൊമസ്റ്റിക്ക് ലേബര്‍ ഓഫീസ് അറിയിച്ചു. 

വാക്സിനേഷന്‍ റിപ്പോര്‍ട്ട് ഇല്ലാതെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കുവൈത്തിലേക്ക് എത്താനാകും. സാധുവായ താമസ വിസയുള്ള വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് രാജ്യത്തേക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ട്. 

ഓക്സഫഡ്, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. കുവൈത്തിലെത്തി ഏഴ് ദിവസവും വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയുമുണ്ട്.

Related News