കോവിഡ് മൂലം മരണമടഞ്ഞവരിൽ 99.1% പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം.

  • 18/06/2021

കുവൈത്ത് സിറ്റി : രാജ്യത്ത്  കോവിഡ് ബാധിച്ച് മരിച്ചവരില്‍ 99 ശതമാനവും വാക്സിനേഷന്‍ സ്വീകരിക്കാത്തവരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.വാക്സിനേഷന്‍ വിപുലപ്പെടുതിയത് മരണനിരക്ക് കുറയ്ക്കാന്‍ സഹായകമായിട്ടുണ്ടെന്നും  മികച്ച ഫലങ്ങള്‍ നല്‍കുന്ന ഫൈസര്‍,ഓക്സ്ഫോര്‍ഡ് ആസ്ട്രാനിക്ക വാക്സിനിലൂടെ  ആളുകളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനയതായും  അധികൃതര്‍ അറിയിച്ചു.തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച  കൊറോണ ബാധിതരില്‍  89.4% പേരും വാക്സിൻ സ്വീകരിക്കാത്തവരാണ്.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്കും ഐ.സി.യു വാര്‍ഡിലെ രോഗികളുടെ എണ്ണവും  കുറച്ചു നിര്‍ത്താന്‍ വാക്സിനേഷന്‍ കാമ്പയിന്‍ ത്വരിതപ്പെടുത്തുവാനുള്ള ശ്രമത്തിലാണ് കുവൈത്ത് സര്‍ക്കാര്‍.പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ഗർഭിണികൾക്ക് വാക്സിനേഷൻ നല്‍കുമെന്ന് ആരോഗ്യ  മന്ത്രാലയം അറിയിച്ചു.  12 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള വാക്സിനേഷന്‍  രജിസ്ട്രേഷനും അടുത്ത മാസം ജൂലൈയിൽ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Related News