കോവിഡ് - 19 ; കുവൈത്തിൽ പുതിയ തൊഴിൽ വിസ നല്‍കുന്നത് പരിഗണനയിലില്ല.

  • 18/06/2021

കുവൈത്ത് സിറ്റി: പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെയും സന്ദര്‍ശക വിസ അനുവദിക്കുന്നതിനെയും കുറിച്ച് ആലോചിക്കാറായിട്ടില്ലെന്ന് റെസിഡന്‍സിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. സാധുവായ താമസ വിസയുള്ള വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്. 

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇങ്ങനെ തുടരും. ദേശീയ വാക്‌സിനേഷൻ പദ്ധതിയുടെ ഭാഗമായി, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച പ്രവാസികളെ അവരുടെ താമസരേഖ പുതുക്കുന്നതുമായി ബന്ധിപ്പിക്കുമെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേർത്തു.

Related News