കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ വാക്‌സിനേഷൻ നാളെ ആരംഭിക്കും.

  • 18/06/2021

കുവൈറ്റ് സിറ്റി :  കൊറോണ വൈറസ് കുത്തിവയ്പ്പ് നടത്താനുള്ള ദേശീയ ക്യാമ്പയിൻ  അർഹരായ ഗ്രൂപ്പുകൾക്ക് നൽകുന്നത് തുടരുകയാണെന്ന്  ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് ഡോ. അബ്ദുല്ല അൽ സനദ് പറഞ്ഞു. നാളെ, ശനിയാഴ്ച മുതൽ  മറ്റ് യോഗ്യതയുള്ള വിഭാഗങ്ങൾക്ക് സമാന്തരമായി വീട്ടുജോലിക്കാർക്കും വാക്‌സിനേഷൻ നൽകും .

വാക്‌സിനേഷൻ തിയതിക്കും സമയത്തിനും അനുസരിച്ച് ജനങ്ങൾ വാക്‌സിനേഷനായി എത്തണമെന്ന് അദ്ദേഹം സൂചിപ്പിച്ചു. 

Related News