ഓക്സഫഡ്, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ കുവൈത്തിലേക്ക് പ്രവേശനാനുമതി.

  • 18/06/2021

കുവൈത്ത് സിറ്റി: വാക്സിന്‍ സ്വീകരിച്ച പ്രവാസികളുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവിന് അനുമതി നല്‍കി മന്ത്രിസഭ. ഓഗസ്റ്റ് ഒന്ന് മുതല്‍ വാക്സിന്‍ സ്വീകരിച്ച സാധുവായ താമസ വിസയുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വക്താവ് താരിഖ് അല്‍ മസ്രം പറഞ്ഞു. 

ഓക്സഫഡ്, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് മാത്രമാണ് പ്രവേശനം. കുവൈത്തിലെത്തി ഏഴ് ദിവസവും വീടുകളില്‍ ക്വാറന്‍റീനില്‍ കഴിയണമെന്ന നിബന്ധനയുമുണ്ട്. 

തുടര്‍ന്ന് പിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാല്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം. കുവൈത്തില്‍ വാക്സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് വിദേശത്തേക്ക് പോകാനും ആരോഗ്യ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് തിരികെ എത്താനും സാധിക്കും.

Related News