കൊറോണ മൂ​ന്നാം ത​രം​ഗം അ​ടു​ത്ത ആ​റ്-​എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ; എ​യിം​സ് മേ​ധാ​വി

  • 19/06/2021

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കൊറോണയുടെ  മൂ​ന്നാം ത​രം​ഗം അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ടു​ത്ത ആ​റ്-​എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. ദേ​ശീ​യ ത​ല​ത്തി​ൽ കൊറോണ കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി​വ​രാ​ൻ കു​റ​ച്ച്‌ സ​മ​യം എ​ടു​ക്കും. എ​ന്നാ​ൽ അ​ടു​ത്ത ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത് സം​ഭ​വി​ക്കാ​മെ​ന്നും എ​യിം​സ് മേ​ധാ​വി പ​റ​ഞ്ഞു.

രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​വും തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​ണ്. ഇ​തോ​ടെ കൊറോണ  മാ​ന​ദ​ണ്ഡ​ങ്ങ​ളെ​ല്ലാം ലം​ഘി​ക്ക​പ്പെ​ടും. ആ​ദ്യ ര​ണ്ട് തം​ര​ഗ​ങ്ങ​ളി​ൽ​നി​ന്നും ന​മ്മ​ൾ പാ​ഠം ഉ​ൾ​ക്കൊ​ണ്ടി​ട്ടി​ല്ല. എ​ല്ലാ​യി​ട​ത്തും ആ​ൾ​ക്കൂ​ട്ടം ഉ​ണ്ടാ​യി​വ​രു​ന്നു. ആ​ളു​ക​ൾ ഒ​ത്തു​കൂ​ടു​ന്നു. കേ​സു​ക​ളു​ടെ എ​ണ്ണം ദേ​ശീ​യ ത​ല​ത്തി​ൽ ഉ​യ​രാ​ൻ കു​റ​ച്ച്‌ സ​മ​യ​മെ​ടു​ക്കും.

അ​ടു​ത്ത ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ ഇ​ത് സം​ഭ​വി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​തെ​ല്ലാം കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ‌ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ പാ​ലി​ക്കു​മെ​ന്ന​തി​നെ​യും ആ​ൾ​ക്കൂ​ട്ടം എ​ങ്ങ​നെ ത​ട​യാ​മെ​ന്ന​തി​നെ​യും ആ​ശ്ര​യി​ച്ചാ​ണി​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related News