പൊടിക്കാറ്റിനെ നേരിടാനുള്ള പദ്ധതിയുമായി കുവൈത്ത്

  • 19/06/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ മണൽ, പൊടി കാറ്റുകള്‍ ലഘൂകരിക്കുന്നതിനായി നിരവധി നിര്‍ദേശങ്ങള്‍ സ്വീകരിച്ചതായും 2035ഓടെ സുസ്ഥിര പരിഹാരങ്ങള്‍ ഉണ്ടാകുമെന്നും പരിസ്ഥിതി സംരക്ഷണ സൊസൈറ്റി പ്രസിഡന്‍റ്  ഡോ. വെജ്ദാന്‍ അല്‍ ഉഖാബ് പറഞ്ഞു. 

2022നും 2035നും ഇടയില്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ അവർ  പുറത്തുവിട്ടു. മണല്‍, പൊടി കാറ്റുകള്‍ ലഘൂകരിക്കുന്നതിന് വനവത്കരണവും ഹരിതവത്കരണവും അല്ലാതെ മറ്റ് വഴികളില്ല. ഒപ്പം പദ്ധതി കാലയളവില്‍ പൊടി കാറ്റിനെ കുറിച്ച് വിലയിരുത്തുകയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും വേണം. 

പരിസ്ഥിതി സംരക്ഷണ നിയമ പ്രകാരം ബന്ധപ്പെട്ട അധികൃതര്‍ എല്ലാവരും പദ്ധതിയുമായി സഹകരിക്കണമെന്നും ഡോ. വെജ്ദാന്‍ അല്‍ ഉഖാബ് പറഞ്ഞു.

Related News