ഇന്ത്യൻ എംബസിയുടെ സൂം ഓപ്പണ്‍ ഹൗസ് ബുധനാഴ്ച.

  • 19/06/2021

കുവൈത്ത് സിറ്റി: ഇന്ത്യന്‍ എംബസിയുടെ അംബാസഡറുമായുള്ള സൂം ഓപ്പണ്‍ ഹൗസ് ബുധനാഴ്ച ഉച്ച കഴിഞ്ഞ് മൂന്നരയ്ക്ക് നടക്കും. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കുവൈത്ത് സന്ദര്‍ശിച്ചത് സംബന്ധിച്ചതിലുള്ള വിശദീകരണം ഓപ്പണ്‍ ഹൗസിലൂടെ നല്‍കും. 

ജൂണ്‍ ഒമ്പത് മുതല്‍ 11 വരെയാണ് വിദേശകാര്യ മന്ത്രി കുവൈത്തിലുണ്ടായിരുന്നത്. മന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെ കുറിച്ച് അംബാസഡര്‍ വിശദീകരിക്കും. കുവൈത്തിലുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും ഓപ്പണ്‍ഹൗസില്‍ പങ്കാളികളാകാം. 

എമ്പസിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ  അന്യോഷണങ്ങൾക്ക്  പാസ്പോര്‍ട്ട് വിവരങ്ങള്‍, സിവില്‍ ഐഡി നമ്പര്‍, ബന്ധപ്പെടേണ്ട നമ്പറും വിലാസവും സഹിതം community.kuwait@mea.gov.in ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം. 

ഓപ്പണ്‍ ഹൗസിന്‍റെ ലിങ്ക് - https://zoom.us/j/92084791973?pwd=RlBjc0tIa1I3OEg1bHRIakZrOEF2dz09

മീറ്റിംഗ് ഐഡി: 920 8479 1973
പാസ്‍വേര്‍ഡ്: 558706

Related News