കുവൈത്തിനുള്ള പുറത്തുള്ള പ്രവാസികള്‍ക്ക് റെസിഡന്‍സിയും വിസയും ഓണ്‍ലൈനായി പുതുക്കാം

  • 20/06/2021

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുള്ള പ്രവാസികള്‍ക്ക് എല്ലാത്തരത്തിലുള്ള വിസകളും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി പുതുക്കാമെന്ന് റെസിഡൻസി അഫയേഴ്സിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. 

പാസ്പോര്‍ട്ട് കാലാവധി ഒരു വര്‍ഷത്തിന് മുകളില്‍ വേണമെന്നും കമ്പനികൾക്ക് നിയമപരമായ തടസ്സങ്ങളൊന്നുമില്ല എന്നിങ്ങനെയാണ് നിബന്ധനകള്‍. കുവൈത്തിന് പുറത്തുള്ള പ്രവാസികളുടെ റെസിഡന്‍സി പുതുക്കി നല്‍കില്ലെന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം വ്യാജമാണെന്നും അധികൃതര്‍ വ്യക്തമാക്കി. 

റെസിഡന്‍സി സാധുവായ കാലത്തോളം പ്രവാസികള്‍ക്ക് രാജ്യത്തേത്ത് തിരിച്ചുമെത്താം. അതേസമയം, റെസിഡന്‍സി പുതുക്കാത്ത അനധികൃതമായി കഴിയുന്ന 200,000 പ്രവാസികള്‍ കുവൈത്തിലുണ്ടെന്നാണ് കണക്കുകള്‍.

Related News