നടിയെ പീഡിപ്പിച്ചു; തമിഴ്‌നാട് മുന്‍മന്ത്രി അറസ്റ്റില്‍

  • 20/06/2021



ബംഗളൂരു: നടിയെ പീഡിപ്പിച്ച കേസില്‍ തമിഴ്‌നാട് മുന്‍മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍.മലേഷ്യക്കാരിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. അഞ്ചു വര്‍ഷത്തോളം പരാതിക്കാരിയായ യുവതിക്കൊപ്പമാണ് മണികണ്ഠന്‍ താമസിച്ചിരുന്നത്. എന്നാല്‍ ഇരുവരും വിവാഹിതരായിരുന്നില്ല.രാഷ്ട്രീയ സ്വാധീനമുള്ള ആളായതിനാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന പോലീസ് വാദം ശരിവെച്ച കോടതി മണികണ്ഠനു മുന്‍കൂര്‍ജാമ്യം നിഷേധിച്ചു. 

വാട്‌സാപ് ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളടക്കമുള്ള തെളിവുകള്‍ സഹിതം യുവതി ചെന്നൈ പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.വിവാഹം കഴിക്കാമെന്ന ഉറപ്പിന്‍മേല്‍ 2017 മുതല്‍ ഒരുമിച്ചു താമസിച്ചുവരികയായിരുന്നെന്ന് യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഗര്‍ഭിണിയായപ്പോള്‍ പുറം ലോകമറിഞ്ഞാല്‍ മന്ത്രിപദവിക്കു ഭീഷണിയാണെന്നു ധരിപ്പിച്ച്, സമ്മതമില്ലാതെ ചെന്നൈ ഗോപാലപുരത്തെ ക്ലിനിക്കലെത്തിച്ച് അലസിപ്പിച്ചതായും പരാതിയില്‍ പറയുന്നു.

Related News