ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക ഒഴിവാകും; കുവൈത്തിലേക്കുള്ള പ്രവേശനത്തിന് രണ്ടു നിബന്ധനമാത്രം.

  • 20/06/2021

കുവൈത്ത് സിറ്റി: ഓഗസ്റ്റ് മുതല്‍ സാധുവായ താമസ വിസയുള്ള പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം അനുവദിച്ച മന്ത്രിസഭാ തീരുമാനം ഡിജിസിഎ നടപ്പാക്കാനൊരുങ്ങുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 

ഇതോടെ ഹൈ റിസ്ക്ക് രാജ്യങ്ങളുടെ പട്ടിക ഒഴിവാകും. അംഗീകൃതമായ വാക്സിന്‍ സ്വീകരിക്കണമെന്നതും സാധുവായ താമസ വിസ വേണമെന്നുതും മാത്രമാകും വ്യവസ്ഥ. കുവൈത്തില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ എയര്‍ലൈനുകള്‍ക്കും വാണിജ്യ വിമാനങ്ങള്‍ ആരംഭിക്കാനുള്ള അവസരമാണ് കൈവന്നിട്ടുള്ളത്. 

എല്ലാ രാജ്യങ്ങളിലേക്കും അവിടുന്ന് ഇങ്ങോട്ടും വിമാന സര്‍വ്വീസുകള്‍ ഡിജിസിഎ ആരംഭിച്ചേക്കും. എന്നാല്‍, രാജ്യത്തേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ 5,000 എന്ന നിയന്ത്രണം ഇപ്പോഴുമുണ്ട്.

Related News