അസ്ട്രസെനെക്ക വാക്സിനും ഫൈസർ വാക്സിനും പുതിയ ബാച്ചുകള്‍ ഇന്നെത്തുമെന്ന് ആരോഗ്യ അധികൃതര്‍

  • 20/06/2021

കുവൈത്ത് സിറ്റി : അസ്ട്രസെനെക്ക വാക്സിന്‍റെ നാലാം ബാച്ചും ഫൈസർ വാക്സിന്‍റെ 22-ാമത് ബാച്ചും ഇന്ന് കുവൈത്തില്‍ എത്തുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് വാക്സിനകളുടെ ലഭ്യത കൂടുന്നത് പ്രതിരോധ കുത്തിവെപ്പുകള്‍ അധികരിപ്പിക്കാനും പ്രതിരോധശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ വാക്സിനേഷന്‍ വര്‍ദ്ധിപ്പിക്കുകയെന്ന പോംവഴി മാത്രമാണ് രാജ്യത്തിന് മുന്നിലുള്ളതെന്നും സ്വദേശികളും വിദേശികളുമായ എല്ലാ രാജ്യ നിവാസികളും പ്രതിരോധ കുത്തിവെപ്പിനായി രജിസ്റ്റര്‍ ചെയ്യണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. 

നിലവിൽ 30 ലക്ഷത്തോളം ഡോസ് വാക്‌സിൻ രാജ്യത്ത് നൽകി കഴിഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ വാക്സീൻ നിർബന്ധമില്ലെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റുള്ളവർ, ഗർഭിണികൾ എന്നിവർക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന്‍ സ്വീകരിക്കുന്നതില്‍ ഇളവ് അനുവദിക്കുന്നത്. നേരത്തെ മാളുകളിലും വ്യാപാര സമുച്ചയങ്ങളിലും സലൂണുകളിലെക്കുമുള്ള പ്രവേശനം കോവിഡ് വാക്സീൻ സ്വീകരിച്ചവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നിയമങ്ങൾ ശക്തമാക്കുന്നതോടെ കൂടുതൽ ആളുകൾ വാക്‌സിൻ എടുക്കാൻ സന്നദ്ധമാകുമെന്നാണ് ആരോഗ്യ അധികൃതര്‍ പ്രതീക്ഷിക്കുന്നത്. 

Related News