കുവൈത്തിലെ ഏറ്റവും വലിയ തൊഴിലാളി സമൂഹം ഇന്ത്യക്കാർ.

  • 20/06/2021

കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു, സ്വകാര്യ മേഖലകളിലെ തൊഴില്‍ ശക്തിയില്‍ കുവൈത്തിന്‍റെ ജനസംഖ്യയുടെ 44 ശതമാനം പങ്കാളികളാണെന്ന് കണക്കുകള്‍. 2020 ഡിസംബറിലെ കണക്കുകള്‍ പ്രകാരം രണ്ട് മേഖലകളിലുമായി പൗരന്മാരും താമസക്കാരുമായി 2.07 മില്യണ്‍ ആളുകളാണ് ജോലി ചെയ്യുന്നത്. ആകെ 4.67 മില്യണ്‍ ആളുകളില്‍ നിന്നാണ് ഇത്രയും പേര്‍ക്ക് തൊഴിലുള്ളത്. 

470,000 പൗരന്മാരും താമസക്കാരുമായി, അതായത് 23 ശതമാനം സര്‍ക്കാര്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. പൗരന്മാരും താമസക്കാരമായി 1.599 മില്യണ്‍ ആളുകള്‍ സ്വകാര്യ മേഖലയിലുമാണ്. അതായത് 77 ശതമാനം പേര്‍ക്കും സ്വകാര്യ മേഖലയിലാണ് ജോലിയുള്ളത്. 

രാജ്യത്ത് ആകെ ജോലി ചെയ്യുന്നതില്‍ 25 ശതമാനം ഇന്ത്യക്കാര്‍, 24 ശതമാനം ഈജിപ്ഷ്യന്‍സ് എന്നിവര്‍ കഴിഞ്ഞാല്‍ 20 ശതമാനവുമായി കുവൈത്ത് പൗരന്മാര്‍ ആണ് മൂന്നാമതുള്ളത്. 354,229 കുവൈത്തികളാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. അതായത് പുരുഷന്മാരും സ്ത്രീകളും ഉള്‍പ്പെടെ 85 ശതമാനുവും ഈ മേഖലയിലാണ്. 15 ശതമാനമാണ് മറ്റ് മേഖലകളില്‍ ജോലി ചെയ്യുന്നത്.

Related News