രണ്ട് ലക്ഷം ജോൺസൺ ആന്റ് ജോൺസൺ വാക്സിന്‍ ഇറക്കുമതിക്ക് അംഗീകാരം നല്‍കി കുവൈത്ത്

  • 20/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ മുന്നാമത്തെ വാക്സിന് ഇറക്കുമതിക്ക് സെന്‍ട്രല്‍ ടെണ്ടര്‍ കമ്മിറ്റി അംഗീകാരം നല്‍കി. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ  ജോൺസൺ ആന്റ് ജോൺസൺ വാക്സിന്‍റെ രണ്ട് ലക്ഷം ഡോസുകള്‍ ഇറക്കുമതി ചെയ്യുവാനാണ് കമ്മിറ്റി ആരോഗ്യ മന്ത്രാലയത്തിന് അനുമതി നല്‍കിയത്. ഇതിനായി ആറു ലക്ഷം ദിനാര്‍ വകിയിരുത്തിയതായി അധികൃതര്‍ അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഏറെ ഫലപ്രദമാണ് ജോൺസൺ & ജോൺസൺ വാക്സിന്‍. 

ഏറെ ഗുരുതരാവസ്ഥയിലുള്ള  കോവിഡ്  രോഗികളില്‍  ഈ  വാക്‌സിന്‍  85% ഫലപ്രദമാണ് എന്നാണ്  പഠനങ്ങള്‍ തെളിയിക്കുന്നത്.  കൂടാതെ,  വാക്‌സിന്‍ എടുത്ത് നാലാഴ്ച കഴിഞ്ഞവരെ   ആശുപത്രിയിലാകുന്നതില്‍നിന്നും  മരണത്തില്‍നിന്നും  ഈ  വാക്‌സിന്‍  പൂർണ്ണമായും തടയുമെന്നാണ് മെഡിക്കല്‍ പഠനങ്ങൾ സൂചിപ്പിക്കുന്നത്. നിലവില്‍ അസ്ട്രസെനെക്ക വാക്സിനും ഫൈസര്‍ വാക്സിനുമാണ് കുവൈത്തില്‍ നല്‍കുന്നത്.  സിംഗിള്‍ ഡോസും  സൂക്ഷിക്കാന്‍ കുറഞ്ഞ താപനില ആവശ്യമില്ലെന്നതും ജോൺസൺ ആന്റ് ജോൺസൺ വാക്സിന്‍റെ പ്രത്യേകതയാണ്. 

Related News