കുവൈത്ത് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പ്രതിദിന എണ്ണം വര്‍ദ്ധിപ്പിച്ച് ഡിജിസിഎ

  • 20/06/2021

കുവൈത്ത് സിറ്റി : കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരുടെ പ്രതിദിന എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഡിജിസിഎ അറിയിച്ചു. പ്രതിദിനം 3,500 യാത്രക്കാര്‍ക്കാണ് അനുമതി നല്‍കുക. ഇത് സംബന്ധമായ സര്‍ക്കുലര്‍ കുവൈത്തില്‍ നിന്നും വിമാന സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഓഗസ്റ്റ് 1 മുതൽ വിദേശികള്‍ക്ക് പ്രവേശനം അനുവദിച്ച സാഹചര്യത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ ഉടന്‍ തന്നെ വര്‍ദ്ധനയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ ഒരു വിമാനത്തില്‍  35 യാത്രക്കാരെന്ന നിരക്കില്‍ പ്രതിദിനം ആയിരം യാത്രക്കാരെയാണ് അനുവദിച്ചിരുന്നത്. പുതിയ തീരുമാനത്തോടെ ഓരോ വിമാനത്തിലും 70 യാത്രക്കാരെ അനുവദിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചതോടെ കുവൈത്ത് അന്താരാഷ്ട്ര  വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന വിമാനക്കമ്പനികൾക്ക്  വേനൽക്കാല വാണിജ്യ സർവീസുകൾ വർദ്ധിപ്പിക്കുന്നതിന് സഹായകമാകും. 

Related News