ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വിധേയമാകുന്നു; സൂക്ഷിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യം ഉണ്ടാകും

  • 20/06/2021


ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ​യി​ലെ ര​ണ്ടാം കൊറോണ ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​കയാണെന്നും സൂക്ഷിച്ചില്ലെങ്കിൽ ഇംഗ്ലണ്ടിലേതിന് സമാനമായ സാഹചര്യം ഇന്ത്യയിൽ ഉണ്ടാകാമെന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. ഡെൽറ്റാ വകഭേദത്തെ നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റും. കൊറോണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ വീ​ണ്ടും കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തി​നാ​ൽ കൊറോണ കേ​സു​ക​ളി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഡോ. ​ ഗു​ലേ​റി​യ ആ​വ​ശ്യ​പ്പെ​ട്ടു.

ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം. നി​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മു​ക്ക് ചെ​യ്യാ​വു​ന്ന​ത്. നി​ല​വി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റി​യേ​ക്കാം. ഈ ​ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും തീ​വ്ര​മാ​യ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​യി മാ​റു​മോ​യെ​ന്ന​ത് അ​ടു​ത്ത കു​റ​ച്ച് ആ​ഴ്ച​ക​ളി​ൽ നി​രീ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു.

വൈ​റ​സു​ക​ൾ വീ​ണ്ടും വീ​ണ്ടും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ക​യും അ​തി​ലൂ​ടെ അ​തി​ജീ​വി​ക്കു​ക​യും കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് രോ​ഗം പ​ര​ത്തു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ ത​ന്നെ ആ​ക്ര​മ​ണോ​ത്സു​ക​ത​യോ​ടെ വൈ​റ​സു​ക​ൾ​ക്ക് മു​ന്നേ​പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്. നി​ര​വ​ധി മാ​സ​ങ്ങ​ളാ​യി ക​ർ​ശ​ന ലോ​ക്ഡൗ​ൺ ന​ട​പ്പാ​ക്കി​ക്കൊ​ണ്ട് യു​കെ വ​ള​രെ ന​ല്ല​രീ​തി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്.

എ​ന്നാ​ൽ രാ​ജ്യം തു​റ​ക്കാ​ൻ തു​ട​ങ്ങി​യ​പ്പോ​ൾ, രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ന് പു​തി​യ വ​ക​ഭേ​ദ​മാ​യ ഡെ​ൽ​റ്റ വേ​രി​യ​ന്‍റ് കാ​ര​ണ​മാ​യി. ഇംഗ്ലണ്ടിന് സ​മാ​ന​മാ​ണ് ന​മ്മു​ടെ അ​വ​സ്ഥ​യും. ഇ​പ്പോ​ൾ തു​ട​ങ്ങി മൂ​ന്ന്, നാ​ല് മാ​സം ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ ന​മു​ക്കും സ​മാ​ന​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കും. വൈ​റ​സ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ വ​രു​ന്നു- ഗു​ലേ​റി​യ ചൂ​ണ്ടി​ക്കാ​ട്ടി.

Related News