മിൽഖാ സിംഗിന്റ വിയോഗം; ഇന്ത്യൻ കായിക രംഗത്തെ തീരാ നഷ്ടമെന്ന് അംബാസിഡർ സിബി ജോർജ്ജ്.

  • 20/06/2021

കുവൈത്ത് സിറ്റി: മിൽഖാ സിംഗിന്റെ വിയോഗത്തിൽ  ഇന്ത്യൻ സ്പോർട്സ് നെറ്റ് വർക് ഇന്ത്യൻ എംബസിയിൽ അനുശോചന യോഗം സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസിഡർ  സിബി ജോർജ്  ചടങ്ങ്  ഉദ്ഘാടനം ചെയ്തു. ദശലക്ഷക്കണക്കിന് കായിക പ്രേമികളെ പ്രചോദിപ്പിച്ച ഇതിഹാസ താരമായിരുന്നു മിൽഖാ സിംഗെന്നും അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാത്ത ഒരു  ഭാരതീയനും ഉണ്ടാകില്ലെന്നും അംബാസിഡർ അനുസ്മരിച്ചു.

ഒരു കായികതാരമെന്ന നിലയിൽ ചെറുപ്പ കാലത്ത്‌ അദ്ദേഹത്തിൻറെ സ്വപ്നതുല്യമായ നേട്ടങ്ങളെക്കുറിച്ച് ഓർക്കാത്ത ഒരു ദിവസം പോലും കടന്നു പോയിട്ടില്ല. ഗ്രാമ-നഗര വാസികളിൽ ഒരേ പോലെ ആരാധനാ പാത്രമായിരുന്ന അദ്ദേഹത്തിന്റെ നേട്ടങ്ങൾ രാജ്യ വ്യാപകമായി അലയൊലികൾ ശൃഷ്ടിച്ചു.

മിൽഖാ സിംഗിൻ്റെ  ജീവിതം ആസ്പദമാക്കി നിർമ്മിച്ച ഭാഗ് മിൽക്ക ഭാഗ് എന്ന ചലചിത്രം 2013 ൽ സൗദിയിലെ ദമാമിൽ പ്രദർശ്ശിപ്പിച്ചിരുന്നു. ചിത്രം കാണാനായി  റിയാദിൽ നിന്ന് അഞ്ഞൂറ് കിലോമീറ്റർ കുടുംബത്തോടൊപ്പം സഞ്ചരിച്ച അനുഭവവും സ്ഥാനപതി  ചടങ്ങിൽ പങ്കുവെച്ചു. ഓൺലൈൻ ചേർന്ന യോഗത്തിൽ കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും കായിക താരങ്ങളും പങ്കെടുത്തു.

Related News