കോവിഡ് കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമായി മാറി- പ്രധാനമന്ത്രി

  • 21/06/2021

ന്യൂഡൽഹി: ഏഴാമത് രാജ്യാന്തര യോഗ ദിനത്തിൽ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാമാരി കാലത്ത് യോഗ പ്രതീക്ഷയുടെ കിരണമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. യോഗ ഫോർ വെൽനസ് എന്നതാണ് ഈ വർഷത്തെ തീം.

കോവിഡിനെതിരെ പോരാടാൻ യോഗ ജനങ്ങൾക്ക് ആന്തരിക ശക്തി നൽകി. കോവിഡ് ഉയർന്നുവന്ന ഘട്ടത്തിൽ ഒരു രാജ്യവും തയ്യാറെടുപ്പ് നടത്തിയിരുന്നില്ല. ഈ സമയത്ത് യോഗ ആന്തരിക ശക്തിയുടെ ഉറവിടമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. സ്വയം അച്ചടക്കത്തിന് യോഗ സഹായിക്കുന്നു.

മഹാമാരിക്കെതിരെ ആളുകൾക്ക് പോരാടണമെന്ന വിശ്വാസം ഇത് പകർന്നു. വൈറസിനെതിരായ പോരാട്ടത്തിൽ ഒരു മാർഗമായി യോഗയെന്ന് കോവിഡ് മുന്നണി പോരാളികൾ തന്നോട്പറഞ്ഞിട്ടുണ്ടെന്നും മോദി വ്യക്തമാക്കി.

സമ്മർദ്ദങ്ങളിൽ ശക്തിയും നിരാശയിൽ ശുഭാപ്തി വിശ്വാസവും യോഗ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. രണ്ടു വർഷമായി ഇന്ത്യയിലോ ലോകത്തോ ഒരു പൊതുപരിപാടിയും സംഘടിപ്പിച്ചിട്ടില്ലെങ്കിലുംയോഗയോടുള്ള ആവേശം കുറഞ്ഞിട്ടില്ല.രോഗികളെ ചികിത്സിക്കുന്നതിന് ഡോക്ടർമാർ യോഗയെ കവചമായി ഉപയോഗിക്കുന്നു. ആശുപത്രികളിലെഡോക്ടർമാരും നഴ്‌സുമാരും പ്രാണായാമം പോലുള്ള യോഗാവ്യായാമം ചെയ്യുന്ന നിരവധി ചിത്രങ്ങളുണ്ട്. ഇത് ശ്വസന വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് അന്താരാഷ്ട്ര വിദഗ്ദ്ധർ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.

Related News