കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ല; കുവൈത്തിലെ പ്രമുഖ കാർ ഷോറൂം അടച്ചുപൂട്ടി.

  • 21/06/2021

കുവൈറ്റ് സിറ്റി : കോവിഡ് സുരക്ഷാ  മുൻകരുതൽ നടപടികൾ പാലിക്കാത്തതിന്റെയും ധാരാളം സന്ദർശകരെ പ്രവേശിക്കാൻ അനുവദിച്ചതിനെയും തുടർന്ന്  കുവൈത്തിലെ പ്രമുഖ കാർ ഷോറൂം അടച്ചുപൂട്ടിയാതായി ഹെൽത്ത് റിക്വയർമെന്റ് കമ്മിറ്റി അറിയിച്ചു.  

ജനങ്ങളുടെ  ആരോഗ്യം സംരക്ഷിക്കുന്നതിനായി സുരക്ഷാ നിർദ്ദേശങ്ങൾ  പാലിക്കണമെന്ന് എല്ലാ സ്ഥാപങ്ങൾക്കും കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ അറിയിപ്പ് നൽകിയതായി കമ്മിറ്റി അംഗം  ഗവർണറേറ്റ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഫൈസൽ സാദിക് പത്രക്കുറിപ്പിൽ അറിയിച്ചു.

സുരക്ഷയുമായി ബന്ധപ്പെട്ട  മന്ത്രിസഭാ തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന്  ഉറപ്പാക്കാനായി കുവൈറ്റ് മുനിസിപ്പാലിറ്റിയിലെ സൂപ്പർവൈസറി ടീമുകൾ തങ്ങളുടെ ഫീൽഡ് ടൂറുകൾ തുടരുകയാണെന്നും സാദിഖ് കൂട്ടിച്ചേർത്തു.

Related News