വിദേശികളുടെ ഓൺലൈന്‍ വഴി താമസ രേഖ പുതുക്കൽ തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ്

  • 21/06/2021

കുവൈത്ത് സിറ്റി : രാജ്യത്തിന് പുറത്ത് കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് ഓൺലൈന്‍ വഴി താമസ രേഖ പുതുക്കൽ തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് അറിയിച്ചു.നേരത്തെ സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രവാസികളുടെ റെസിഡൻസി പുതുക്കിനൽകില്ലെന്ന പ്രചാരണത്തെ തുടര്‍ന്നാണ്‌ അഭ്യന്തര മന്ത്രാലയം വിശദീകരണം നല്‍കിയത്.  സര്‍ക്കാര്‍ മേഖലയിലെ തൊഴിലാളികള്‍ , സ്വകാര്യമേഖലയിലെ തൊഴിലാളികൾ , ഗാര്‍ഹിക തൊഴിലാളികള്‍  , ഫാമിലി വിസ  തുടങ്ങീ എല്ലാത്തരത്തിലുള്ള വിസകളും ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് വഴി പുതുക്കുവാന്‍ സാധിക്കും. റെസിഡൻസി പുതുക്കുന്നതിന് പാസ്സ്‌പോർട്ട് കാലാവധി ചുരുങ്ങിയത് ഒരു വർഷം ഉണ്ടായിരിക്കണം 

ആറുമാസത്തിലധികമായി രാജ്യത്തിന് പുറത്തുള്ള പ്രവാസികളുടെ താമസ രേഖ റദ്ദാകുമെന്ന പ്രചാരണങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത് .രാജ്യത്തിന് പുറത്തുള്ളവർക്ക് ഇത്തരത്തിൽ ഒരു സമയ പരിധിയോ നിർദേശമോ നൽകിയിട്ടില്ല. റെസിഡന്‍സി സാധുവായ കാലത്തോളം പ്രവാസികള്‍ക്ക് രാജ്യത്തേത്ത് തിരിച്ചുമെത്താൻ കഴിയും,യാത്ര വിലക്ക് നിലനിൽക്കുന്നിടത്തോളം ഇത് ഇപ്രകാരം തുടരുമെന്നും വൃത്തങ്ങൾ അറിയിച്ചുതാമസ നിയമം ലംഘിക്കുന്നവർക്ക് പൊതുമാപ്പ് നൽകാനുള്ള സമയപരിധി അടുത്ത രണ്ട് മാസത്തിനുള്ളിൽ പുറപ്പെടുവിക്കുമെന്നും അധികൃതർ സൂചിപ്പിച്ചു. 

Related News