കുവൈത്ത് മന്ത്രിസഭ യോഗം ഇന്ന് ചേരുന്നു; പ്രതീക്ഷയോടെ പ്രവാസികള്‍

  • 21/06/2021

കുവൈത്ത് സിറ്റി : കുവൈത്ത് മന്ത്രിസഭയുടെ വരാന്ത യോഗം പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അല്‍ ഹാമദ് അല്‍ സബാഹിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേരും. രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്നത്തെ യോഗം നടക്കുന്നത്. രാജ്യത്ത് ഡെല്‍റ്റ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍  നിയന്ത്രണങ്ങള്‍ കടുപ്പിക്കുവാന്‍ സാധ്യത ഏറെയാണ്‌. അതിനിടെ ഇന്ന് ചേരുന്ന യോഗത്തില്‍  രാജ്യത്തെ വാണിജ്യ സമൂച്ചയങ്ങളുടെയും  റെസ്റ്റാറന്റുകളുടെയും പ്രവര്‍ത്തനസമയം നീട്ടന്നതിനെ  കുറിച്ചോ ഷിഷാ പാർലറുകളും കുട്ടികളുടെ ഗെയിമുകളും തുറക്കുന്നതുമായി ബന്ധപ്പെട്ടോ ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ആഗസ്റ്റ് ഒന്ന് മുതല്‍ വിദേശികള്‍ക്കുള്ള പ്രവേശനം അനുവദിച്ചെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ട് വിമാന സര്‍വീസ് ഉണ്ടാകുമോയെന്നും  വ്യക്തമല്ല. ഫെബ്രുവരി മുതലുള്ള അപ്രതീക്ഷിത വിലക്ക് മൂലം  മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവാസികളാണ് കുവൈത്തിലേക്ക് മടങ്ങാനാകാതെ സ്വന്തം നാടുകളിൽ കുടുങ്ങിയത്.ഇത് സംബന്ധമായ വിഷയത്തില്‍ അനുകൂല തീരുമാനം ഉണ്ടാകുമോ എന്ന കാത്തിരിപ്പിലാണ് നാട്ടിൽ കുടുങ്ങിയ പ്രവാസികൾ. 

Related News