ഈജിപ്ഷ്യൻ പൊതുമാപ്പ് അഭയകേന്ദ്രത്തിൽ അക്രമം, പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങളിലേക്കുള്ള പേയ്‌മെന്റുകൾ നിർത്തലാക്കാൻ നിർദ്ദേശം.

  • 04/05/2020

കുവൈറ്റ് സിറ്റി : പൊതുമാപ്പ് ഉപയോഗപ്പെടുത്തി ജലീബിലെ തിരിച്ചയക്കൽ കേന്ദ്രത്തിൽ കഴിയുന്ന ഈജിപ്ഷ്യൻ സ്വദേശികൾ കൂട്ടം കൂടുകയും അക്രമാസക്തരാവുകയും ചെയ്തു, ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ണീർ വാതകം പ്രയോഗിക്കുകയും ഉദ്യോഗസ്ഥർ ഇടപെട്ട് അവരുടെ മേൽ നിയന്ത്രണം കർശനമാക്കുകയും ചെയ്തു. നിരവധി പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം ജനറൽ സെക്യൂരിറ്റി റിലേഷൻസ് ആന്റ് മീഡിയയ്ക്ക് നൽകിയ പത്രക്കുറിപ്പിൽ അറിയിച്ചു.

അതോടൊപ്പം കുവൈത്തിലെ തങ്ങളുടെ പൗരന്മാരെ സ്വീകരിക്കാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് കുവൈറ്റ് വികസന ഫണ്ടിന്റെ സഹായം നിർത്തലാക്കാനും ഉഭയകക്ഷി കരാറുകൾ താൽക്കാലികമായി നിർത്തലാക്കുന്നതിനും നിർദ്ദേശം സമർപ്പിക്കാനുള്ള പദ്ധതി എംപി അബ്ദുൽകരിം അൽ കന്ദേരി പ്രഖ്യാപിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ജലീബിലെ ഇന്നലെ നടന്ന അക്രമസംഭവുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

Related News