അറബ് ലോകത്ത് ജീവിത സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളിൽ കുവൈറ്റ് മൂന്നാം സ്ഥാനത്ത്.

  • 21/06/2021

കുവൈത്ത് സിറ്റി: ലോകത്തിലെ ജീവിത സമ്മര്‍ദ്ദം ഏറ്റവും കൂടിയതും കുറഞ്ഞതുമായ നഗരങ്ങളുടെ പട്ടികയില്‍ കുവൈത്ത് സിറ്റിക്ക് 66-ാം സ്ഥാനം. അറബ് ലോകം മാത്രം പരിഗണിച്ചാല്‍ മൂന്നാം സ്ഥാനമാണ് കുവൈത്ത് സിറ്റിക്കുള്ളത്. ജര്‍മന്‍ മാഗസിനായ എഫ്ഐ ആണ് പട്ടിക പുറത്ത് വിട്ടത്. 

പാരിസ്ഥിതകമായ ഘടകങ്ങള്‍, സുരക്ഷ, രാഷ്ട്രീയവും സാമൂഹികപരവുമായ സ്ഥിരത, ജനസാന്ദ്രത, തൊഴിലില്ലായ്മ, മലിനീകരണം തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഏറ്റവും സമര്‍ദ്ദവും ഉള്ളതും ഇല്ലാത്തതുമായ നഗരങ്ങളെ താരമത്യം ചെയ്യുകയും ആഗോളപരമായി 100 നഗരങ്ങളെ വിശകലനം ചെയ്തുമാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. 

സുരക്ഷയുടെ കാര്യത്തില്‍ 79.1 പോയിന്‍റുകളാണ് കുവൈത്ത് സിറ്റി നേടിയത്. രാഷ്ട്രീയ, സാമൂഹിക സ്ഥിരതയുടെ കാര്യത്തില്‍ 55.2 പോയിന്‍റുകളും ലിംഗ സമത്വത്തില്‍ 44.5 പോയിന്‍റുകളും കുവൈത്ത് സിറ്റി നേടി. അതേസമയം, സാമ്പത്തിക സമ്മർദ്ദ സൂചികയില്‍ 90.6 പോയിന്‍റുകളാണ് കുവൈത്ത് സിറ്റിക്ക് ലഭിച്ചിട്ടുള്ളത്. 

അറബ് ലോകത്ത് അബുദാബി ആണ് ഏറ്റവും സമ്മര്‍ദ്ദം കുറഞ്ഞ നഗരങ്ങളുടെ പട്ടികയില്‍ ഒന്നാമത് എത്തിയത്. ആഗോളപരമായി 28-ാം സ്ഥാനത്താണ് അബുദാബി. ഐസ്‍ലന്‍ഡിലെ റെയ്ജാവിക് ആണ് പട്ടകിയില്‍ ഒന്നാം സ്ഥാനത്ത്. ഏറ്റവും കൂടുതല്‍ സമ്മര്‍ദം ഉള്ള നഗരങ്ങളുടെ പട്ടികയില്‍ മുംബൈ, ലാഗോസ്, മനില, ന്യൂഡെല്‍ഹി, ബാഗ്ദാദ് തുടങ്ങിയ രാജ്യങ്ങളാണ് മുന്നില്‍.

Related News