കൊവിഷീല്‍ഡ്, സിനോവാക് വാക്സിന്‍ എടുത്തവരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുമോ? പ്രവാസികള്‍ ആശങ്കയില്‍.

  • 22/06/2021

കുവൈത്ത് സിറ്റി: സാധുവായ താമസ വിസയുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ഓഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ കുവൈത്ത് അനുമതി നല്‍കിയിട്ടുണ്ട്. കുവൈത്ത് അംഗീകരിച്ച ഓക്സ്ഫഡ്-ആസ്ട്രസെനഗ, ഫൈസര്‍, മോഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നീ വാക്സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം. 

എന്നാല്‍, ഇത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളും ആശങ്കകളും ഇപ്പോഴും തുടരുകയാണ്. ചൈനീസ്, ഇന്ത്യന്‍, റഷ്യന്‍ വാക്സിനുകള്‍ കുവൈത്ത് അംഗീകരിക്കുമോ എന്നുള്ളതാണ് തിരിച്ചെത്താന്‍ ശ്രമിക്കുന്ന താമസക്കാരെ ആശങ്കയിലാഴ്ത്തുന്നത്. 

കുവൈറ്റ് ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളും ചൈനീസ് വാക്സിൻ അംഗീകരിച്ചിട്ടുണ്ട്, എമിറാത്തികൾ, ബഹ്‌റൈനികൾ, ഈജിപ്തുകാർ, മൊറോക്കക്കാർ തുടങ്ങിയ ചൈനീസ് വാക്സിൻ സ്വീകരിച്ചവർക്ക് നിലവിൽ കുവൈത്തിലേക്ക്  പ്രവേശിക്കുന്നത് വിലക്കിയിരിക്കുന്നു എന്നാണ് ആഭ്യന്തര മന്ത്രാലയങ്ങൾ പുറപ്പെടുവിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനർത്ഥം.

കൂടാതെ, ഇന്ത്യയിലെ കൊവിഷീല്‍ഡ്, ഓക്സ്ഫഡ് ആസ്ട്രസെനഗ വാക്സിന്‍ ആയി പരിഗണിക്കുമോ എന്നതിലും സംശയങ്ങളുണ്ട്. ഈ വിഷയങ്ങളിലൊന്നും കൃത്യമായ വിവരങ്ങള്‍ ഇല്ലാത്തതിനാല്‍ ആരോഗ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുക എന്നത് മാത്രമാണ് പ്രവാസികളുടെ  മുന്നിലുള്ള ഏക പോംവഴി.

Related News