കുവൈത്തിൽ മൂല്യവർദ്ധിത നികുതി (വാറ്റ്) നടപ്പാക്കാനൊരുങ്ങുന്നു.

  • 22/06/2021

കുവൈത്ത് സിറ്റി: നിലവിലെ പാർലമെന്‍റ്  സമ്മേളനം  കഴിയുന്നത്ര വേഗത്തിൽ അവസാനിപ്പിക്കാനാണ് ഇന്ന്  ചേരുന്ന ദേശീയ അസംബ്ലിയുടെ ലക്ഷ്യമെന്ന് പാര്‍ലമെന്‍ററി ബജറ്റ്സ് ആന്‍ഡ് ഫൈനല്‍ അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയര്‍മാന്‍ ബാദര്‍ അല്‍ മുല്ല എംപി പറഞ്ഞു. 

അസംബ്ലി കൂടാതെ പൊതു വായ്പ ബില്ലും മൂല്യവർദ്ധിത നികുതി (വാറ്റ്), സെലക്ടീവ് ടാക്സ് തുടങ്ങിയ ജനപ്രിയമല്ലാത്ത ബില്ലുകളും നടപ്പാക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 

പൊതു ബജറ്റ് ബിൽ അംഗീകരിക്കുന്നതിനായാണ് എംപിമാരെയും സര്‍ക്കാരിനെയും സ്പീക്കര്‍ മാര്‍സൗഖ് അല്‍ ഗാനിം സമ്മേളനത്തിലേക്ക് ക്ഷണിച്ചത്,  പൊതു ബജറ്റ് ബില്ലിന്‍റെ  അംഗീകാരം വൈകുന്നത് ശമ്പളം നൽകുന്നതിനെയും നിര്‍ത്തിവെച്ച അലവന്‍സുകളെയും ബാധിക്കും. ഒപ്പം ഭവന പ്ലോട്ടുകളുടെ വിതരണം വൈകിപ്പിക്കുകയും വിദേശ ചികിത്സയെ ബാധിക്കുകയും ചെയ്യും. ഇതെല്ലാം തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് മുന്‍കാല പൊതു ബജറ്റുകളുടെ ബില്ലുകൾ അംഗീകരിച്ചിട്ടില്ല. എന്നാൽ മുകളിൽ പറഞ്ഞ സേവനങ്ങളൊന്നും താൽക്കാലികമായി നിർത്തിവച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related News