ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സി; ആദ്യ റാങ്ക് കുവൈത്തി ദിനാറിന്

  • 22/06/2021

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സികളുടെ പട്ടികയില്‍ കുവൈത്തി ദിനാറിന് ആദ്യ റാങ്ക്. ഗുഡ് റിട്ടേണ്‍സ് വെബ്സൈറ്റാണ് പട്ടിക പുറത്ത് വിട്ടത്. മിഡില്‍ ഈസ്റ്റില്‍ എണ്ണയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് കുവൈത്തി ദിനാറാണ് കൂടുതല്‍ ഉപയോഗിക്കുന്നത്.

ഇതിനാലാണ് ഏറ്റവും ശക്തമായ കറന്‍സിയായി കുവൈത്തി ദിനാറിനെ കണക്കാക്കുന്നത്. കുവൈത്തി ദിനാറിന്‍റെ വിനിമയ നിരക്ക് 3.32 ഡോളറാണ്. കുവൈത്തില്‍ നികുതികള്‍ ഇല്ലെന്നും തൊഴിലില്ലായ്മ വളരെ കുറവാണെന്നും വെബ്‍സൈറ്റ് ചൂണ്ടിക്കാട്ടുന്നു.  

യുഎസ് ഡോളറും ബ്രിട്ടീഷ് പൗണ്ടുമാണ് ലോകത്തിലെ ഏറ്റവും ശക്തമായ രണ്ട് കറൻസികളെന്നാണ് പൊതുവായി കണക്കാക്കപ്പെടുന്നത്. എന്നാല്‍, യാഥാർത്ഥ്യം അതല്ല. ഡോളറിനേക്കാളും പൗണ്ടിനേക്കാളും വിനിമയ നിരക്കുള്ള മറ്റ് നിരവധി കറന്‍സികള്‍ ഉണ്ടെന്നും വെബ്സൈറ്റ് വ്യക്തമാക്കുന്നു. കുവൈത്തി ദിനാറിന് പിന്നാലെ ബഹറൈനി ദിനാര്‍, ഒമാനി റിയാല്‍, ജോര്‍ദാനിയന്‍ ദിനാര്‍ എന്നീ കറന്‍സികളാണ് പട്ടികയില്‍ അടുത്ത സ്ഥാനങ്ങളില്‍.

Related News