കുറഞ്ഞ ജീവിത ചെലവിന്‍റെ കാര്യത്തില്‍ ഗള്‍ഫില്‍ കുവൈത്ത് രണ്ടാമത്.

  • 22/06/2021

കുവൈത്ത് സിറ്റി: പ്രവാസികളുടെ ജീവിത ചെലവ് സൂചികയില്‍ ലോകത്തെ നഗരങ്ങളുടെ പട്ടികയില്‍ ഈ വര്‍ഷം കുവൈത്ത് സിറ്റി 113-ാം സ്ഥാനത്ത്. മുമ്പ് കുവൈത്ത് സിറ്റി 115-ാം സ്ഥാനത്തായിരുന്നു. ജിസിസി രാജ്യങ്ങളില്‍ പ്രവാസികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ കഴിയുന്ന നഗരം ദോഹയാണ്.

രണ്ടാം സ്ഥാനം കുവൈത്ത് സിറ്റിക്കാണ്. കറൻസി വ്യതിയാനങ്ങൾ, വിലക്കയറ്റം തുടങ്ങിയ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് മെര്‍സേര്‍ നടത്തിയ പഠനം നഗരങ്ങളെ താരതമ്യം ചെയ്തത്. 200ല്‍ അധികം കാര്യങ്ങളിലെ ചെലവാണ് പഠനത്തിനായി വിലയിരുത്തപ്പെട്ടത്. 

അതേസമയം, ഗള്‍ഫില്‍ സൗദിയുടെ തലസ്ഥാനമായ റിയാദ് ആണ് ജീവിക്കാന്‍ ഏറ്റവും ചെലവേറിയ നഗരം. ലോകത്ത് സൗദി 29-ാം സ്ഥാനത്താണ്. മനാമ 52-ാം സ്ഥാനത്തും ജിദ്ദ 94-ാം സ്ഥാനത്താണ്. അറബ് ലോകത്ത് ആകെ ഏറ്റവും ജീവിത ചെലവേറിയ നഗരം ബെയ്റൂട്ട് ആണ്. ആഗോളപരമായി ബെയ്റൂട്ട് മൂന്നാം സ്ഥാനത്താണ്.

Related News