ഇന്ത്യയിൽ ഇ-കൊമേഴ്‌സ് നിയമങ്ങളിൽ നിർണായക മാറ്റം കൊണ്ടുവരാൻ കേന്ദ്രം

  • 22/06/2021


ന്യൂഡൽഹി : രാജ്യത്തെ ഫ്ലാഷ് സെയിൽ നിരോധനം ഉൾപ്പെടെ ഇ-കൊമേഴ്സ് വിൽപ്പന നിയമങ്ങളിൽ ചില പ്രധാന മാറ്റങ്ങൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. ഇ-കൊമേഴ്സ് മേഖലയിൽ തട്ടിപ്പ് വ്യാപകമായതോടെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി. സുതാര്യത ഉറപ്പാക്കുക, നിയന്ത്രണ വ്യവസ്ഥയെ ശക്തിപ്പെടുത്തുക, ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുക, സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ചട്ടങ്ങളിൽ നിർദേശിച്ച ഭേദഗതികളിലൂടെ ലക്ഷ്യമിടുന്നത്.

ഫ്ളാഷ് സെയിൽ, ഓർഡർ ചെയ്ത ഉത്പ്പന്നം നൽകാതിരിക്കൽ എന്നിവക്കെതിരെ നടപടി സ്വീകരിക്കുന്നതുൾപ്പടെയുള്ള പരിഷ്‌കാരങ്ങളാകും പുതിയ നിയമഭേദഗതിയിലൂടെ നടപ്പിലാകുക. ആമസോൺ, ഫ്‌ളിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് കമ്ബനികൾ വിപണിയിലെ മേൽക്കൈ ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കെയാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

Related News