മിശ്രിഫ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ വന്‍ ജനാവലി ; റെക്കോഡ്​ നിരക്ക്​

  • 22/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി ആരോഗ്യ അധികൃതര്‍ അറിയിച്ചു.മിശ്രിഫ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ ഇതുവരെ വാക്​സിൻ സ്വീകരിച്ചതിൽ ഒറ്റദിവസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപെടുത്തിയത്.കോവിഡ് പ്രതിദിന രോഗികള്‍ കൂടുന്നതും വാക്സിന്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് റെസ്റ്റോറന്റുകളിലും മാളുകളിലും രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര വിലക്കിയതും വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് കൂടുവാന്‍ കാരണമായതായി അധികൃതര്‍ അറിയിച്ചു. നേരത്തെ വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം രാത്രി പത്ത് മണി വരെ നീട്ടിയിരുന്നു. 

മിശ്രിഫ് എക്സിബിഷന്‍ സെന്ററിലും 30 വാക്സിനേഷന്‍ കേന്ദ്രങ്ങളിലും ജാബർ ബ്രിഡ്ജിലെ ഡ്രൈവ്‌ ത്രൂ വാക്സിനേഷന്‍ സെന്‍ററിലുമായാണ് വാക്സിനേഷന്‍ പുരോഗമിക്കുന്നത്. ഇതുവരെയായി ജനസംഖ്യയുടെ  75 ശതമാനത്തോളം ആളുകള്‍ വാക്സിനേഷന്‍ സ്വീകരിച്ചിട്ടുണ്ട്.അതിനിടെ  നാലാം ഘട്ട വാക്സിനേഷന്‍ കാമ്പയിന്‍റെ ഭാഗമായി ഉപഭോക്തൃ സേവനങ്ങൾ നല്‍കുന്ന സ്ഥാപനങ്ങള്‍, ഇന്ധന കമ്പനികൾ, സുരക്ഷാ ഗാര്‍ഡുകള്‍, പൊതുഗതാഗത കമ്പനികൾ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ജോലി സ്ഥലങ്ങളിലെത്തി മൊബൈൽ ഫീൽഡ് യൂണിറ്റുകളുടെ സഹായത്തോടെ  വാക്സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ദിന അൽ ദുബൈബ് അറിയിച്ചു. 

ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ ആ​രം​ഭി​ച്ചിട്ടുണ്ട്. സെ​പ്​​റ്റം​ബ​റോ​ടെ ഭൂരിഭാഗം  പേ​ർ​ക്കും  കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ഫൈ​സ​ർ വാ​ക്​​സി​ൻ കൃത്യമായി ലഭിക്കുന്നുണ്ടെങ്കിലും ആളുകള്‍ക്ക് ആവശ്യമായ രീതിയില്‍ വാക്സിന്‍ ലഭിക്കാത്തത് പ്രതിരോധ കുത്തിവെപ്പില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. സെ​പ്​​റ്റം​ബ​റി​ൽ സ്​​കൂ​ളു​ക​ളി​ൽ നേ​രി​ട്ട്​ അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന​തിനാല്‍ 12 വ​യ​സ്സി​നു​ മു​ക​ളി​ലു​ള്ള​വ​ർ​ക്കും വാക്സിനേഷന്‍ ആരംഭിച്ചിട്ടുണ്ട്. വരും മാസങ്ങളില്‍ ര​ണ്ടു​ ല​ക്ഷം കു​ട്ടി​ക​ൾ​ക്ക്​ വാ​ക്​​സി​ൻ നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ വി​ദേ​ശി​ക​ളു​ടെ വി​സ പു​തു​ക്ക​ലി​ന്​ കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ്​ നി​ർ​ബ​ന്ധ​മാ​ക്കാ​ൻ നീ​ക്കമുള്ളതായും വാര്‍ത്തകളുണ്ട്. ഭൂ​രി​ഭാ​ഗം​പേ​രും വാ​ക്​​സി​ൻ സ്വീ​ക​രി​ച്ചാ​ലേ സാ​മൂ​ഹി​ക പ്ര​തി​രോ​ധ ശേ​ഷി കൈ​വ​രിക്കുവാന്‍ സാധിക്കുമെന്നതിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ രാജ്യത്ത് വി​വി​ധ സ​മ്മ​ർ​ദ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തെന്ന് അധികൃതര്‍ അറിയിച്ചു. 

Related News