കുവൈത്തിലേക്ക് വരുന്നവരുടെ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ്; ഇന്ത്യൻ എംബസ്സി രജിസ്ട്രേഷന്‍ ആരംഭിച്ചു; രെജിസ്റ്റർ ചെയ്യേണ്ടതിങ്ങനെ....

  • 22/06/2021

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് തിരികെ വരുന്നതിന് ആവശ്യമായ വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച വിഷയങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇന്ത്യന്‍ എംബസി. വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റുകള്‍ സംബന്ധിച്ചും കുവൈത്ത് അതോറിറ്റിയില്‍ അത് രജിസ്റ്റര്‍ ചെയ്യുന്നതിനെ കുറിച്ചുമാണ് പ്രധാനമായും സംശയങ്ങള്‍ ഉള്ളത്. 

ഇക്കാര്യങ്ങളിലെ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി  രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുമെന്ന് എംബസി അറിയിച്ചു. സാധുവായ താമസ വിസയുള്ള വാക്സിനേഷന്‍ പൂര്‍ത്തീകരിച്ചവര്‍ക്കാണ് രാജ്യത്തേക്ക് മടങ്ങി വരാനുള്ള അനുമതി കുവൈത്ത് നല്‍കിയിട്ടുള്ളത്. 

ഈ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് രജിസ്ട്രേഷന്‍ ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.   (https://forms.gle/ZgRpFBTFV5V24Vqb8) എന്ന ഗൂഗിള്‍ ഫോമില്‍ ഇന്ത്യക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. വാക്‌സിനേഷൻ സംബന്ധിച്ച വിവരങ്ങൾ ഫോമിൽ രേഖപ്പെടുത്താം, വാക്സിനേഷന്‍ സര്‍ട്ടിഫിക്കേറ്റ് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനാണ് രജിസ്ട്രേഷന്‍ ഡ്രൈവ് നടത്തുന്നത്.


Related News