ഇന്ത്യയിൽ കൊറോണ കേസുകൾ മൂന്ന് കോടിക്ക് മുകളിൽ

  • 23/06/2021

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം അതിവേഗം മുക്തമാകുന്നുവെന്ന വാർത്തക്കിടെ 40 ഓളം ജനിതക മാറ്റം സംഭവിച്ച ഡെൽറ്റ പ്ലസ് വൈറസ് സ്ഥിരീകരിച്ചത് നേരിയ ആശങ്ക സൃഷ്ടിക്കുന്നു. മഹരാഷ്ട്ര 21, മധ്യപ്രദേശ് ആറ്, കേരളത്തിലും തമിഴ്‌നാടട്ടിലും മൂന്ന് വീതം, കർണാടകയിൽ രണ്ട്, ആന്ധ്രപ്രദേശ്, ജമ്മു, പഞ്ചാബ് എന്നിവിടങ്ങളിൽ ഓരോ കേസുമാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ മൂന്ന് കോടിക്ക് മുകളിലെത്തി. കൃത്യമായി പറഞ്ഞാൽ 3,00,28,707 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 1,358 മരണങ്ങൾ സ്ഥിരീകരിച്ചതോടെ ആകെ മരണം 3,90,660 ആയി. ഇന്നലെ 68,817 പേർ രോഗമുക്തി കൈവരിച്ചു. 96.56 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

Related News