ജിസിസിയുടെ 40-ാം വാര്‍ഷികം, കുവൈത്തി കറന്‍സിയുടെ 60-ാം വാര്‍ഷികം; രണ്ടാം ബാച്ച് നാണയം പുറത്തിറക്കാന്‍ സെന്‍ട്രല്‍ ബാങ്ക്.

  • 23/06/2021

കുവൈത്ത് സിറ്റി: കുവൈത്ത് കറന്‍സിയുടെ 60-ാം വാര്‍ഷികവും ജിസിസി രൂപീകൃതമായതിന്‍റെ 40-ാം വാര്‍ഷികവും ആഘോഷിക്കുന്ന വേളയില്‍ സ്മാരകമായി രണ്ടാം ബാച്ച് നാണയം പുറത്തിറക്കാന്‍ കുവൈത്ത് സെന്‍ട്രല്‍ ബാങ്ക്. ആദ്യ ബാച്ച് നാണയങ്ങള്‍ക്ക് ആവശ്യക്കാരേറെ വന്നതോടെ അതിവേഗം തീര്‍ന്നിരുന്നു. 

സ്മാരക നാണയങ്ങൾ വിതരണം ചെയ്യുന്നതിൽ അഭിമാനമുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു. കുവൈത്തിന്‍റെ ചരിത്രത്തിലെ നാഴികക്കല്ലുകള്‍ ഉൾക്കൊള്ളുന്നതാണ് നാണയങ്ങള്‍. ശുദ്ധമായ സ്വര്‍ണ്ണവും വെള്ളിയും ഉപയോഗിച്ചാണ് നാണയങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. അന്താരാഷ്ട്ര സവിശേഷതകളും നാണയത്തിനുണ്ട്. 

മെയ് 24നാണ് ജിസിസിയുടെ 40-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സ്മാരക നാണയങ്ങള്‍ പുറത്തിറക്കുമെന്ന് ആദ്യം സെന്‍ട്രല്‍ ബാങ്ക് അറിയിച്ചത്. ഫെബ്രുവരി എട്ടിനാണ് കുവൈത്തി കറന്‍സിയുടെ 60-ാം വാര്‍ഷികം പ്രമാണിച്ച് നാണയങ്ങള്‍ പുറത്തിറക്കുമെന്നുള്ള പ്രഖ്യാപനം വന്നത്.

Related News