കുവൈത്തിൽ കോവിഡ് രോഗികളിൽ 60% വിദേശികൾ; ഐസിയുവിലെ 98% പേരും വാക്സിനേഷൻ എടുത്തിട്ടില്ല.

  • 23/06/2021

കുവൈറ്റ് സിറ്റി : നിലവിൽ രാജ്യത്ത് കോവിഡ് അണുബാധയുടെ 60 ശതമാനവും വിദേശികളും , 40 ശതമാനം സ്വദേശികളുമാണെന്ന്  കോവിഡ്  സുപ്രീം ഉപദേശക സമിതി തലവൻ ഡോ. ഖാലിദ് അൽ ജറല്ല പറഞ്ഞു.

ഫർവാനിയ  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട 98 ശതമാനം രോഗികളും കൊവിഡ‍് വാക്സിന്‍ സ്വീകരിക്കാത്തവരെന്ന് വെളിപ്പെടുത്തല്‍. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗം തലവന്‍ ഡോ. ദലാല്‍ അല്‍ മത്രൂക്  ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടുതല്‍ പേരും മധ്യവയസ്കരും വിട്ടുമാറാത്ത രോഗങ്ങള്‍ ഇല്ലാത്തവരുമാണ്. കൊവിഡ് പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കഴിഞ്ഞ ദിവസമാണ് 
 

ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഫർവാനിയ  ആശുപത്രിയിലെ അല്‍ ബെതാനിയ  വാര്‍ഡില്‍ ക്ലിനിക്കൽ ഒക്യുപ്പൻസി റേറ്റ് 70 ശതമാനമായി. അതില്‍ 93 ശതമാനവും കൊവിഡ് വാക്സിന്‍ സ്വീകരിത്താവരാണെന്നും അദ്ദേഹം വ്യക്തമാക്കി. 

Related News