കുവൈത്തി പൗരന്മാരെന്ന് തെറ്റിദ്ധരിപ്പിച്ച് ജീവിച്ചത് 29 വര്‍ഷം; ശിക്ഷ വിധിച്ച് പരമോന്നത കോടതി.

  • 23/06/2021

കുവൈത്ത് സിറ്റി: കുവൈത്തി പൗരന്മാരാണെന്ന് തെറ്റിദ്ധരിപ്പിച്ച് 29 വര്‍ഷം എല്ലാ അനുകൂല്യങ്ങളോടെയും ജീവിച്ച രണ്ട് പേര്‍ക്കെതിരെ ശിക്ഷ വിധിച്ച് പരമോന്നത കോടതി. ആഭ്യന്തര മന്ത്രാലയത്തില്‍ അണ്ടര്‍ സെക്രട്ടറി റാങ്കില്‍ ജോലി ചെയ്യുകയും ചെയ്ത സൗദി, സിറിയ പൗരന്മാരുടെ കേസിലാണ് കൗണ്‍സിലര്‍ അബ്‍ദുള്ള ജാസിം അല്‍ അബ്‍ദുള്ള വിധി പറഞ്ഞത്. 

സൗദി പൗരനായ പ്രതിക്ക് രണ്ടായിരം ദിനാറാണ്  പിഴ വിധിച്ചത്. ഒപ്പം ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വച്ച കുറ്റത്തിന് പത്ത് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന് 571,792 ദിനാര്‍ പ്രതി നല്‍കണം. 1143585 ദിനാർ പിഴയായും ഒടുക്കണം. ഇയാളെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ശിക്ഷകള്‍ക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും കോടതി വിധിച്ചു.

സിറിയന്‍ പൗരന്മായ രണ്ടാമത്തെ പ്രതിക്ക് ഏഴ് വര്‍ഷം അധ്വാനത്തോടെയുള്ള തടവാണ് കോടതി വിധിച്ചത്. 204,196 ദിനാര്‍ ആഭ്യന്തര മന്ത്രലായത്തിന് തിരികെ നല്‍കണം. 408392 ദിനാര്‍ പിഴയായും നല്‍കണം. ഹൗസിംഗ് വെല്‍ഫയര്‍ ഇന്‍സ്റ്റിറ്റ്യൂഷന് 13,150 ദിനാര്‍ തിരികെ നല്‍കുകയും 26,300 ദിനാര്‍ പിഴ ഒടുക്കുകയും വേണം. കെഡ്രിറ്റ് ബാങ്കിന് തിരികെ നല്‍കാനുള്ളതും പിഴയും യഥാക്രമം 2000,4000 ദിനാറാണ് .  ശിക്ഷ നടപ്പാക്കിയ ശേഷം രാജ്യത്ത് നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

Related News