കൊവിഡ് കണക്കുകളിൽ കൃത്യതയുള്ള ചുരുക്കം രാജ്യങ്ങളില്‍ ഒന്നായി കുവൈത്ത്; പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി മന്ത്രാലയം.

  • 23/06/2021

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി ആരോഗ്യ വിഭാഗം. രാജ്യത്തെ കൊവിഡ് മഹാമാരി, ആദ്യ കേസ് സ്ഥിരീകരിച്ചതിന് ശേഷം ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെയാണ് ആരോഗ്യ വിഭാഗം കടുത്ത സ്വരത്തില്‍ മുന്നറിയിപ്പ് നല്‍കിയത്. 

കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ കാരണം ഈ അലംഭാവമാണെന്നും വൃത്തങ്ങള്‍ പറഞ്ഞു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും വാക്സിന്‍ നല്‍കുന്നതിന്‍റെ തോത് കൂട്ടും. രണ്ട് മില്യണ്‍ ഡോസുകള്‍ കടന്ന് വാക്സിന്‍ വിതരണം അതിവേഗം മുന്നോട്ട് പോവുകയാണ്. കഴിഞ്ഞയാഴ്ച വാക്സിന്‍ നല്‍കുന്നതില്‍ റെക്കോര്‍ഡ് സൃഷ്ടിക്കാനുമായി. 

96 ശതമാനം സംരക്ഷണം നല്‍കുന്ന വൈറസിനെ പ്രതിരോധിക്കുന്ന വാക്സിനാണ് കുവൈത്ത് നല്‍കുന്നതെന്നും വൃത്തങ്ങള്‍ പറഞ്ഞു. നിലവിലെ കൊവിഡ് തരംഗത്തെ പിടിച്ചുകെട്ടാന്‍ വാക്സിന്‍ നല്‍കുന്നത് കൂട്ടിയത് കൊണ്ട് മാത്രമേ സാധിക്കൂ. 

ജൂണ്‍ 22 ന് 1962 പേര്‍ക്കാണ് കുവൈത്തില്‍ പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ആഗോള തലത്തില്‍ കൃത്യമായി കൊവിഡ് പരിശോധനകള്‍ നടത്തി വളരെ സുതാര്യമായി കണക്കുകള്‍ പുറത്ത് വിടുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്തെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News