ചൈനയിൽനിന്നും വ്യാജ നാണയം;100 ഫിൽസിന്റെ 127 കിലോ നാണയങ്ങൾ പിടികൂടി.

  • 23/06/2021

കുവൈത്തില്‍ സിറ്റി: രാജ്യത്തിന് പുറത്തുള്ള ചൈനീസ് ഏജന്‍റിന്‍റെ സഹായത്തോടെ 2,000 കുവൈത്തി ദിനാര്‍ വിലമതിക്കുന്ന 100 ഫിൽസിന്റെ വ്യജമായ നാണയം കടത്തിയ കേസില്‍ വിധി പറഞ്ഞ് ക്രിമിനല്‍ കോടതി. 

നാല് വര്‍ഷം കടുത്ത അധ്വാനത്തോടെയുള്ള തടവ് ശിക്ഷയാണ് കോടതി വിധിച്ചിട്ടുള്ളത്. കേസ് ഫയൽ അനുസരിച്ച് 100 ഫിൽസിന്റെ വ്യാജ  നാണയം കടത്താനും പ്രാദേശിക വിപണിയില്‍ ചെവഴിക്കാനും ശ്രമിച്ച ആദ്യ കേസാണിത്. 

ഷിപ്പിംഗ് കമ്പനി വഴി ഏഷ്യന്‍ രാജ്യത്ത് നിന്ന് വന്ന 127 കിലോ ഗ്രാം തൂക്കമുള്ള പാഴ്സലില്‍ എയര്‍ കസ്റ്റംസിലെ വെയര്‍ഹൗസ് ജീവനക്കാര്‍ക്ക് സംശയം തോന്നുകയായിരുന്നു. പാഴ്സല്‍ തുറന്ന് നോക്കിയപ്പോള്‍ വിദഗ്ധരല്ലാത്തവര്‍ക്ക് ഒരിക്കലും മനസിലാക്കാന്‍ സാധിക്കാത്ത രീതിയിൽ 100  ഫില്‍സ് നാണയമാണ് കണ്ടെത്തിയത്.

Related News