കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി

  • 23/06/2021

ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്തിയാണ് കണ്ടുകെട്ടിയത്. 18,170 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കണ്ടെത്തിയത്. വായ്പ്പാ ത്ട്ടിപ്പ് നടത്തി ഈ മൂന്ന് പേരും മുങ്ങിതോടെ 22,585,83 കോടി രൂപയുടെ നഷ്ടമാണ് ബാങ്കുകൾക്ക് ഉണ്ടായത്.

പൊതുമേഖല ബാങ്കുകളിൽ നിന്നും വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കുന്നതിന് പകരം രാജ്യത്ത് നിന്ന് വിദേശത്തേ്ക്ക് മുങ്ങിയ വിവാദ വ്യവസായികളാണ് വിജയ് മല്യയും നീരവ് മോദിയും മെഹുൽ ചോക്‌സിയും. ബാങ്കുകൾക്ക് തട്ടിപ്പിലൂടെ നഷ്ടമായ തുകയുടെ 80.45 ശതമാനം വരും കണ്ടുകെട്ടിയ മൂല്യം. 8445 കോടി രൂപയാണ് തട്ടിപ്പിന് ഇരയായ ബാങ്കുകൾക്ക് ലഭിക്കുക. നിലവിൽ വിദേശ രാജ്യങ്ങളിൽ ഒളവിൽ കഴിയുന്ന മൂന്ന് പേരേയും തിരിച്ച് ഇന്ത്യയിൽ എത്തിയ്ക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

പൊതുമേഖ ബാങ്കുകളിൽ നിന്നും തങ്ങളുടെ കമ്പനി അക്കൗണ്ട് ഉപയോഗിച്ച് ലോൺ എടുക്കുകയും എന്നാൽ തിരിച്ചടയ്ക്കാതെ രാജ്യം വിടുകയുമാണ് ഇവർ ചെയ്തത്. വിവാദ വ്യവസായിയായ വിജയ് മല്യ വ്യാവസായിക ആവശ്യങ്ങൾക്കായി 9,000 കോടി രൂപയാണ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ്പയെടുത്തത്. വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് നിയമ നടപടികൾ ആരംഭിച്ചതോടെ മല്യ വിദേശത്തേക്ക് കടന്നു. 2016 ലാണ് മല്യ ബ്രിട്ടണിൽ എത്തിയത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 14,000 കോടി രൂപയിലേറെ വായ്പ തട്ടിപ്പാണ് നീരവ് മോദി നടത്തിത്. തട്ടിപ്പിന് ശേഷം ലണ്ടനിലേക്ക് കടന്ന നീരവിനെതിരെ ഇന്ത്യയിൽ തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കേസുകൾ ഉണ്ട്. സി.ബി.ഐയും എൻഫോഴ്്‌സ്‌മെന്റും നീരവിനെതിരെ കേസെടുത്തിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും 13,500 കോടി രൂപയുടെ വായ്പ എടുത്ത ശേഷം 2018ലാണ് ചോക്‌സി ആന്റിഗ്വയിലേക്ക് മുങ്ങിയത്. നിലവിൽ ഡൊമനിക്ക ജയിലിലാണ് ചോക്‌സി.

Related News