60 ദശലക്ഷം ദിനാറിന് പാലസ് സ്വന്തമാക്കി കുവൈത്ത് വ്യവസായി

  • 23/06/2021

കുവൈത്ത് സിറ്റി : രാജ്യത്തെ പ്രമുഖ വ്യവസായി  ഇബ്രാഹിം അൽ അസ്ഫൂർ സൗത്ത് സുറയില്‍ സ്ഥിതി ചെയ്യുന്ന  ഷെയ്ഖ് ജാബർ പാലസ് വാങ്ങി.  60 ദശലക്ഷം ദിനാര്‍ മുടക്കിയാണ് രാജ കൊട്ടാരം സ്വന്തമാക്കിയത്. രണ്ടാഴ്ച മുമ്പാണ് കൊട്ടാരം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ലേല നടപടികള്‍ ആരംഭിച്ചത്. നിരവധി പേര്‍ ലേലത്തില്‍ പങ്കെടുത്തെങ്കിലും ഉയര്‍ന്ന വില നല്‍കി ഇബ്രാഹിം അൽ അസ്ഫൂർ  പാലസ് സ്വന്തമാക്കുകയായിരുന്നു. 63,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഷെയ്ഖ് ജാബർ പാലസ് രാജ്യത്തെ തന്നെ പ്രധാനപ്പെട്ട കൊട്ടാരമാണ്. ചുറ്റും മരങ്ങളും  ഈന്തപ്പനകളും വ്യാപിച്ചുകിടക്കുന്ന പുന്തോട്ടവും പാലസിന്റെ പ്രത്യേകതയാണ്. 

Related News