സോഷ്യൽ മീഡിയയിലെ വ്യാജന്മാർക്ക് പൂട്ടിടാൻ കേന്ദ്രം

  • 24/06/2021



ന്യൂഡെൽഹി: സോഷ്യൽ മീഡിയയിലെ വ്യാജ പ്രൊഫൈലുകൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ നടപടി. ഏതെങ്കിലും വ്യക്തിയുടെ പേരിൽ വ്യാജപ്രൊഫൈലുകളുണ്ടെന്ന് പരാതി ലഭിച്ചാൽ 24 മണിക്കൂറിനുള്ളിൽ അത് നീക്കണമെന്നാണ് കേന്ദ്രസർക്കാർ സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

ട്വിറ്റർ, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് അടങ്ങിയ സമൂഹ മാധ്യമങ്ങൾക്ക് പുതിയ ഐ.ടി നിയമ പ്രകാരമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. നിർദേശം കർശനമായി പാലിക്കണമെന്ന് കേന്ദ്ര ഐ.ടി മന്ത്രാലയം സമൂഹമാധ്യമങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പല പ്രമുഖ വ്യക്തികളുടേയും പേരുകളിൽ വ്യാജ പ്രൊഫൈലുകളുണ്ടാക്കി അതിൽനിന്നും പോസ്റ്റുകൾ ചെയ്യുന്ന പ്രവണതയുണ്ട്. അതുപോലെ സാധാരണക്കാരുടെ പേരിൽ വ്യാജപ്രൊഫൈൽ ഉണ്ടാക്കി സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സാഹചര്യവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് കേന്ദ്ര ഐ.ടി മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് സുപ്രധാന നിർദേശം സമൂഹമാധ്യമ കമ്പനികൾക്ക് നൽകിയിരിക്കുന്നത്.

Related News