കുവൈത്തില്‍ ആത്മഹത്യ വര്‍ധിക്കുന്നതായി കണക്കുകള്‍

  • 24/06/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ കാലത്ത് ആത്മഹത്യ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം മനുഷ്യാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന കുവൈത്ത് സൊസൈറ്റിയുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന വിഭാഗം ചര്‍ച്ച ചെയ്തു. ഈ വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് ചര്‍ച്ച നടക്കുന്നത്. 

രാജ്യത്ത് ആത്മഹത്യ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം ചര്‍ച്ചയില്‍ അവലോകനം ചെയ്തു. ആത്മഹത്യ കൂടുന്ന സാഹചര്യം എന്ത് കൊണ്ടാണെന്ന് വിലയിരുത്തി അതിനുള്ള പരിഹാരങ്ങളും ശുപാർശകളും ഉൾക്കൊള്ളുന്ന ഒരു സമഗ്ര റിപ്പോർട്ട് പൂര്‍ത്തിയാക്കുമെന്ന് കമ്മിറ്റി തലവനും അഭിഭാഷകനുമായ അലി അല്‍ ബാഗ്‍ലി പറഞ്ഞു.

Related News