ഓയിൽ റിസര്‍വോയറുകളും എണ്ണ കിണറുകളും കണ്ടെത്തിയതായി അധികൃതർ.

  • 24/06/2021

കുവൈത്ത്‌ സിറ്റി: കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ കുവൈത്തിൽ എട്ട് ഓയിൽ റിസര്‍വോയറുകളും ഒമ്പത് എണ്ണ കിണറുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. യാബ്ബെത്ത് ഫീല്‍ഡിലെ അല്‍ മനഖീഷ്, അല്‍ റാവ്ദതൈന്‍ ഫീല്‍ഡിലെ ഹെത് റിസര്‍വോയര്‍, കഹ്ലൂല ഫീല്‍ഡിലെ ലോവര്‍ അല്‍ മറാത്ത്, അല്‍ ഖാഷാഅനിയയിലെ അല്‍ മറാത്ത്, ഹോമയിലെ അല്‍ മറാത്ത്, കബ്ദ് ഫീല്‍ഡിലെ നജ്മ സര്‍ജലോ എന്നിവയാണ് പുതുതായി കണ്ടെത്തിയ എണ്ണക്കിണറുകൾ. കുവൈത്തില്‍ പ്രതിദിനം 2.8 മില്യന്‍ ബാരല്‍ പെട്രോൾ ആണ് ഉല്‍പാദിപ്പിക്കുന്നത്.1946 ലാണ് ആദ്യമായി കുവൈത്ത്‌ എണ്ണ ഉൽപ്പാദിപ്പിക്കുന്നത്.തുടർന്ന് സർക്കാർ പെട്രോളിയം കമ്പനികളെ 1975ല്‍ ദേശസാത്കരിക്കുകയായിരുന്നു. 

Related News