കുവൈറ്റ് അമീർ സ്വകാര്യ സന്ദർശനത്തിനായി ജർമ്മനിയിലെത്തി .

  • 24/06/2021

കുവൈറ്റ് സിറ്റി : കുവൈറ്റ്  അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ-ജാബർ അൽ സബ സ്വകാര്യ സന്ദർശനത്തിനായി ജർമ്മനിയിലെത്തി . 

ഫെഡറൽ റിപ്പബ്ലിക് ഓഫ് ജർമ്മനിയിലെ കുവൈത്ത് അംബാസഡർ നജീബ് അബ്ദുൾ റഹ്മാൻ അൽ ബദറും എംബസി അംഗങ്ങളും വിമാനത്താവളത്തിൽ വച്ച് അമീറിനെ  സ്വീകരിച്ചു.

ഡെപ്യൂട്ടി അമീർ, കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ അഹ്മദ്, ഹിസ് ഹൈനെസ് ഷെയ്ഖ് നാസർ അൽ മുഹമ്മദ് അൽ അഹ്മദ് അൽ സബ, ഹൈനസ് ഷെയ്ഖ് സബ അൽ ഖാലിദ്, പ്രധാനമന്ത്രിയും ദേശീയ അസംബ്ലി ആക്ടിംഗ് സ്പീക്കറുമായ അഹമ്മദ് ഖലീഫ അൽ ഷഹോമിയും മുതിർന്ന ഉദ്യോഗസ്ഥർ  ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അമീറിനെ കുവൈറ്റ്  വിമാനത്താവളത്തില്‍ യാത്രയാക്കി.

Related News