ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു

  • 24/06/2021

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിന് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകീട്ട് ഇന്ത്യന്‍ സ്ഥാനപതി തന്നെയാണ് ട്വിറ്ററിലൂടെ വൈറസ്‌ ബാധ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം നടന്ന ഓപ്പണ്‍ ഹൗസില്‍ കൊവിഡിനെതിരെ ജാഗ്രത പാലിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. താനുമായി കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട എല്ലായാളുകളും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുവാന്‍ സിബി ജോര്‍ജ്ജ് അഭ്യര്‍ഥിച്ചു..നേരത്തെ കോവിഡ്  വാക്സിനേഷന്‍ രണ്ട് ഡോസ് സ്വീകരിച്ചുവെങ്കിലും ഇന്ന് നടന്ന പരിശോധനയില്‍ കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ജീവനക്കാർക്കിടയിൽ കൊറോണ കേസുകള്‍ വ്യപിച്ചതിനെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ എംബസ്സിയില്‍ കോൺസുലർ സേവനങ്ങളും പൊതു സേവനങ്ങളും നിര്‍ത്തിയിരുന്നു.

Related News