കോവിഡ്: കുവൈത്തിലെ ഇന്ത്യന്‍ എംബസി അടച്ചു

  • 24/06/2021

കുവൈത്ത് സിറ്റി : ഇന്ത്യന്‍ അംബാസിഡര്‍ സിബി ജോര്‍ജ്ജിനും എംബസ്സിയിലെ ചില  ജീവനക്കാർക്കും  കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുവൈത്തിലെ ഇന്ത്യന്‍ എംബസി ജൂണ്‍ 27 മുതല്‍ ജൂലൈ ഒന്ന് വരെ  അടച്ചു. അഞ്ച് ദിവസത്തേക്കാണ് എംബസ്സി അടക്കുകയെന്നും കൌണ്‍സിലര്‍ സേവനങ്ങങ്ങളും പൊതു സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും  ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു. എന്നാൽ എമർജെൻസി സേവനങ്ങളും പാസ്പോർട്ട്‌ കേന്ദ്രങ്ങളിലെ സേവനങ്ങളും ഈ ദിവസങ്ങളില്‍  ലഭ്യമായിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. എമർജെൻസി സേവനങ്ങള്‍ക്കായി cons1.kuwait@mea.gov.in എന്ന ഇമെയിലില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു. 

Related News