കുവൈത്തിലെ വാക്സിനേഷന്‍ കേന്ദ്രങ്ങളെ പുകഴ്ത്തി ലോകാരോഗ്യ സംഘടന

  • 25/06/2021

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്നതിനുള്ള ക്രമീകരണങ്ങളെ പുകഴ്ത്തി ലോകാരോഗ്യ സംഘടന. കുവൈത്തിലെ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന വിശേഷണമാണ് ലോകാരോഗ്യ സംഘടന നല്‍കിയത്. 

കേന്ദ്രങ്ങളിലെ സ്റ്റാഫുകളുടെ പ്രതിബദ്ധതയെയും യുഎന്‍ സംഘടന പ്രശംസിച്ചു. രണ്ട് വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് കുവൈത്തിലുള്ള ഡബ്ല്യൂഎച്ച്ഒ പ്രതിനിധി ഡോ. ആസാദ് ഹഫീസ് ആണ് പ്രതികരിച്ചത്. 

വാക്സിനുകളുടെ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തുന്നതിനായി ഉയർന്ന തലത്തിലുള്ള തൊഴില്‍പരമായ കഴിവ്‌ പ്രകടിപ്പിക്കുന്നതിന് നന്ദി പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  മിഷ്റഫിലെ കുവൈത്ത് ഇന്‍റര്‍നാഷണല്‍ ഫെയര്‍ സെന്‍ററിലും ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഡ്രൈവ് ഇന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലുമാണ് പ്രതിനിധികള്‍ സന്ദര്‍ശനം നടത്തിയത്.

Related News