കുവൈത്തിലെ മാളുകളിൽ വൻ തിരക്ക് ; അധികൃതർ ഗേറ്റുകൾ അടച്ചു.

  • 25/06/2021

കുവൈറ്റ് സിറ്റി :  കുവൈത്തിലെ മാളുകളിൽ അവധി ദിവസമായ വെള്ളിയാഴ്ച  വൻ തിരക്ക് അനുഭവപ്പെട്ടു, പ്രശസ്തമായ അവന്യുസ് മാളിൽ ജനപ്രവാഹം അനിയന്ത്രിതമായതിനെ തുടർന്ന് മുനിസിപ്പാലിറ്റിയുടെ ഫീൽഡ് ടീമുകൾ സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് ഗേറ്റുകൾ അടച്ചു. 

ഞായറാഴ്ച മുതൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്ക്‌ മാളുകൾ, സലൂണുകൾ , ഹെൽത്ത് ക്ലബ്ബുകൾ എന്നിവിടങ്ങളിൽ പ്രവേശനം അനുവദിക്കില്ല,  പ്രവേശനം തടയാനായി 6000 സ്‌ക്വയർ ഫീറ്റിന് മുകളിലുള്ള എല്ലാ മാളുകളിലും സുരക്ഷാ സേനയെ വിന്യസിക്കും.    

Related News