മഹാമാരി നേരിടല്‍; വിവിധ കോവിഡ് കമ്മിറ്റികളുടെ റിപ്പോർട്ടുകള്‍ ചര്‍ച്ച ചെയ്തു.

  • 25/06/2021

കുവൈത്ത് സിറ്റി: കൊവിഡിനെ നേരിടുന്നതിനുള്ള സുപ്രീം കമ്മിറ്റിയുടെ യോഗം വ്യാഴാഴ്ച ചേര്‍ന്നു. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലിയുടെ അധ്യക്ഷതയിലാണ് മന്ത്രിമാര്‍ അടങ്ങുന്ന കമ്മിറ്റിയുടെ യോഗം ചേര്‍ന്നത്. 

രാജ്യത്തെ കൊവി‍ഡ്  സാഹചര്യങ്ങളെ കുറിച്ച് യോഗത്തില്‍ ആരോഗ്യ മന്ത്രി വിശദീകരണം നല്‍കി. ഒപ്പം വിവിധ വിഷയങ്ങളും ഒപ്പം മഹാമാരിയെ നേരിടുന്നത് സംബന്ധിച്ച് വിവിധ പാർട്ടികളുടെ റിപ്പോർട്ടുകളും യോഗം ചര്‍ച്ച ചെയ്തു. 

കൊവിഡിന്‍റെ വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യവുമായി ഞായറാഴ്ച മുതല്‍ വാക്സിന്‍ സ്വീകരിക്കാത്തവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തും. ഇത് സംബന്ധിച്ച് മന്ത്രിസഭ എടുത്ത തീരുമാനം നടപ്പാക്കുമെന്ന് സർക്കാർ ആശയവിനിമയ കേന്ദ്രത്തിന്റെ തലവൻ താരിഖ് അല്‍ മസ്രാം പറഞ്ഞു.

Related News